ആഗോള കാലാവസ്ഥ വ്യതിയാനവും മറ്റ് അനുബന്ധ ഘടകങ്ങളും മൂലം കേരളത്തിലെ സമുദ്രസമ്പത്തും കടൽ ആവാസവ്യവസ്ഥയും ഗുരുതരമായ സമ്മർദ്ദങ്ങൾ നേരിടുകയാണ്. ഇതിനിടനുബന്ധിച്ച് സമുദ്രജീവ വൈവിധ്യത്തിന്റെ നിലനിൽപ്പിലും വർധനവിലും അടിസ്ഥാനപരമായ പങ്ക് വഹിക്കുന്ന, സമുദ്രത്തിലെ ‘നഴ്സറികൾ’ എന്നറിയപ്പെടുന്ന പവിഴജീവികളും പവിഴപ്പുറ്റുകളും നശിച്ചുപോകുകയോ വംശനാശ ഭീഷണി നേരിടുകയോ ചെയ്യുകയാണ്. ......
കൊച്ചി: പ്രകൃതിദത്ത ചേരുവകളുടെ ഉൽപ്പാദനത്തിൽ ആഗോളതലത്തിൽ ശ്രദ്ധേയരായ മാൻ കാൻകോർ, 2026-ലെ അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനത്തിൽ (ISC) സുസ്ഥിരതാ പുരസ്കാരം കരസ്ഥമാക്കി. സുഗന്ധവ്യഞ്ജന മേഖലയിൽ പരിസ്ഥിതി സൗഹൃദപരവും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കിയതിനാണ് കമ്പനിക്ക് ഈ അംഗീകാരം ലഭിച്ചത്. ......
വെൺമണി: മാർത്തോമ്മാ ഹൈസ്കൂളിൽ ഇത്തവണ എസ്. എസ്. എൽ. സി പരീക്ഷ എഴുതുന്നത് 4 ജോഡി ഇരട്ട കുട്ടികളാണ്.......
ചെന്നൈ നഗരത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി നിയമവിദ്യാര്‍ത്ഥിനി മരിച്ചു.
പാലക്കാട് വടക്കഞ്ചേരി സ്വദേശിനിയായ ജിനു (21)വാണ് മരിച്ചത്.
പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കല്‍ വീട്ടില്‍ എന്‍ വിജയകുമാറിന്റെയും വിജയകുമാരിയുടേയും മകളാണ് ജിനു. ജിനു സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അണ്ണാ സര്‍വകലാശാലയുടെ ഔട്ടര്‍ ഗേറ്റിന് സമീപം ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ......
വെൺമണി: ടി.കെ ഉമ്മൻ കാല ദേശങ്ങളെ അതിജീവിച്ച വ്യക്തിത്വത്തിനുടമയാണെന്ന്
മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.
വെൺമണി മാർത്തോമ്മാ ഹൈ സ്കൂളിലെ പ്രഥമ ബാച്ച് വിദ്യാർത്ഥിയായിരുന്ന പത്മഭൂഷൺ പ്രൊഫ. ഡോ. ......
ആലപ്പുഴ: മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ പാർട്ടി അംഗത്വം പുതുക്കിയില്ല. ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി ജി സുധാകരൻ രംഗത്തെത്തി. ......
ഡൽഹിയിലെ മാധ്യമരംഗത്ത് പ്രവർത്തിച്ചിരുന്ന കെ പി ഉണ്ണികൃഷ്ണൻ ദേശീയതലത്തിൽ ശ്രദ്ധ നേടിയത് 1971ൽ അദ്ദേഹം വടകരയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായതോടെയാണ്. ലീലാദാമോദരന്റെ പേരുവെട്ടി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉണ്ണികൃഷ്ണനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. ......
ലോക കേൾവി ദിനം വൈവിധ്യമാർന്ന ബോധവൽക്കരണ പരിപാടികളോടെ ഇത്തവണയും മാർച്ച് മൂന്നിന് ആചരിക്കുകയാണ്. കേൾവിക്കുറവ്, കേൾവി മെച്ചപ്പെടുത്തൽ, കേൾവി പരിരക്ഷണം എന്നിവയെപ്പറ്റിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളാണ് ഇതിൻ്റെ ഭാഗമായി ആഗോള തലത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. ......
ഗാസിയാബാദ്: എക്സ്-മുസ്ലിം യുട്യൂബർ സലീം അഹമ്മദ് (സലീം വസ്തിക്) നേരെയുണ്ടായ വധശ്രമക്കേസിലെ രണ്ടാം പ്രതി ഗൾഫാം പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കേസിലെ ഒന്നാം പ്രതിയായ സീഷാൻ മാർച്ച് ഒന്നിന് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ......
പത്തനംതിട്ട: ആറന്മുളയുടെ മണ്ണിൽ വീണ്ടും 'വീണാനദം' മുഴങ്ങണമെന്ന് സി.പി.എം ജില്ലാ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചെങ്കിലും, മന്ത്രിയുടെ സ്വന്തം വീട്ടിലെ 'ഹൈക്കമാൻഡ്' ആയ ഭർത്താവ് ഡോ. ജോർജ് ജോസഫ് ഇത്തവണ പച്ചക്കൊടി കാട്ടിയില്ലെന്നാണ് സൂചന. ......